2026 - 27 ബജറ്റ് റിപ്പോർട്ട്

മമ്പാട് ഗ്രാമപഞ്ചായത്ത് ബജറ്റ് 2026 -27

 

ബജറ്റ് പ്രസംഗം

(അവതരണം : ശമീന കാഞ്ഞിരാല ,പ്രസിഡന്‍റ്,മമ്പാട് ഗ്രാമ പഞ്ചായത്ത്)

മമ്പാട് ഗ്രാമപഞ്ചായത്തിന്‍റെ 2026-27 വർഷത്തെ ബജറ്റ് അവതരണ യോഗത്തിലേയ്ക്ക് എല്ലാവരെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു. യുക്തിസഹവും നീതിയുക്തവുമായുമുള്ള ഒരു ബജറ്റ് ആണ് 2026-27 വർഷത്തേക്ക് ഗ്രാമ പഞ്ചായത്ത് ആസൂത്രണം ചെയ്തിട്ടുള്ളത്. . ഓരോ മേഖലകളിലേയും പരിചയ സമ്പന്നരായ ആളുകളെ പങ്കെടുപ്പിച്ചുകൊണ്ട്    മേഖലയുടെ മനസ്സറിഞ്ഞ് നടപ്പാക്കുന്ന ഗ്രാമപഞ്ചായത്തിന്‍റെ ബജറ്റ് സർവ്വ മേഖലകളെയും സ്പർശിച്ച് കടന്നുപോകുന്ന ഒന്നാണ്.  പൂര്‍ത്തീകരിക്കാന്‍ സാധിക്കുമെന്നുറപ്പുള്ള പദ്ധതികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്.  ആവശ്യങ്ങള്‍ അര്‍ഹരായവരില്‍ എത്തിക്കാനുളള എല്ലാ ശ്രമങ്ങളും ബജറ്റില്‍ നടത്തിയിട്ടുണ്ടെന്നത് ചാരിതാർത്ഥ്യം നൽകുന്ന ഒന്നാണ്. ഗ്രാമപഞ്ചായത്തിന്‍റെ ചുമതലകൾക്ക് പുറമേ  ജനോപകാരപ്രദമായ പദ്ധതികൾ കൃത്യമായ ആസൂത്രണത്തിലൂടെ നടപ്പാക്കുന്നതിന് ഈ ഭരണസമിതി പ്രതിജ്ഞാബദ്ധമാണ്. തെരഞ്ഞെടുപ്പ് കാലത്ത് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കുന്നതിന്‍റെ തുടക്കമെന്നോണം അതിനുതകുന്ന പദ്ധതികളാണ് ജനസമക്ഷം ഗ്രാമപഞ്ചായത്ത്  ബജറ്റ് വർഷം അവതരിപ്പിക്കുന്നത്. 

 നാളിതുവരെയുള്ള പ്രവർത്തനങ്ങളിൽ നിന്നും വിഭിന്നമായി പുതിയ ആശയങ്ങളും കാഴ്ചപ്പാടുകളുമായാണ് ബജറ്റ് വർഷം ഗ്രാമപഞ്ചായത്ത് ജനങ്ങളിലേയ്ക്കിറങ്ങുന്നത്. 

          . 

                                                                       ശമീന കാഞ്ഞിരാല 

                                                   (പ്രസിഡന്‍റ്,മമ്പാട് ഗ്രാമ പഞ്ചായത്ത്)

മമ്പാട്

03.03.2026

  • 2026 - 27 ബജറ്റ് റിപ്പോർട്ട്