മമ്പാട് ഗ്രാമപഞ്ചായത്ത് അറിയിപ്പ് : - ഹരിത കര്‍മ്മ സേനക്ക് എല്ലാ മാസവും നിര്‍ബന്ധമായും യൂസര്‍ ഫീ നല്‍കി കാര്‍ഡില്‍ രേഖപ്പെടുത്തി എന്ന് ഉറപ്പുവരുത്തുക. ഗ്രാമ പഞ്ചായത്തില്‍ നിന്നുള്ള സേവനങ്ങള്‍ക്ക് യൂസര്‍ ഫീ കാര്‍ഡ് നിര്‍ബന്ധമാണ്.
ഹരിത കര്‍മ്മ സേന

മമ്പാട് ഗ്രാമപഞ്ചായത്തിന്‍റെ മാലിന്യ നിർമാർജന പ്രവർത്തനങ്ങളിൽ വലിയ മാറ്റങ്ങൾ കൊണ്ടുവന്ന ഒരു സാമൂഹിക സംരംഭമാണ് ഹരിത കര്‍മ്മ സേന. ഇത് കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ, പ്രത്യേകിച്ച് കുടുംബശ്രീ മിഷൻ വഴി രൂപീകരിച്ചിട്ടുള്ള വനിതാ ഗ്രൂപ്പുകളാണ് .